ഒരു ഗാനമായ് നീ ജനിച്ചു എന്നില്‍
ഒരു രാഗമായ് നീ നിറഞ്ഞു എന്നില്‍
ഒരു ഓര്‍മ്മയായ് നീ തങ്ങി നിന്നു
ഒരു മോഹമായ് നീ വിളിച്ചുണര്‍ത്തി
എന്‍റെ ഹൃദയത്തില്‍ നൊമ്പരമായ്
എവിടെയോ നീ മറഞ്ഞു നിന്നു
എന്‍റെ മനസ്സില്‍ പ്രതീക്ഷയായ്
എന്നും നീ തെളിഞ്ഞു നിന്നു
കിളികള്‍ തന്നുടെ ഗാനങ്ങളില്‍
നിന്റെ സ്വരം ഞാന്‍ കേട്ടു നിന്നു
മന്ദമാരുതന്‍ വീശും നേരം
ഞാനറിഞ്ഞു നിന്‍ സാമീപ്യം
ദൂരെ നിന്നും നീ മാടിവിളിച്ചു
ദൂരം നമ്മെ അകറ്റി നിര്‍ത്തി
സദാചാര ഭിത്തി ഭേദിക്കാന്‍
മടിച്ചു നമ്മള്‍ അകന്നു നിന്നു
ഇന്നു നീ പോവുകയായ്
എന്നെ വിട്ട് ദൂരെ ദൂരെ
ഇനിയും നമ്മള്‍ കാണുമോ?
എന്നെന് ഹൃദയം തേങ്ങി നിന്നു
വരുമൊരിക്കല്‍ എന്നെ കാണാന്‍
എന്നു നീ ചൊല്ലിയപ്പോള്‍
മനസിനുള്ളിലെ വിങ്ങലുകള്‍
മറന്നു ഞാന്‍ നിന്നെ യാത്രയാക്കി.