പച്ച പനം തത്ത പാടി...
പാട്ടിന്‍റെ താളത്തിലാടി...
കോകില ആ ഗാനം ചൂളമടിച്ചു
ഓലേഞ്ഞാലി ഓലതുമ്പേല്‍ ഉഞ്ഞാലാടി
മഞ്ഞക്കിളികള്‍ പറന്നു രസിച്ചു
കുഞ്ഞുകിളികള്‍ കണ്ടു കൊതിച്ചു
അണ്ണാരക്കണ്ണന്‍ ഓടി കളിച്ചു
മാമ്പഴമോന്ന് പൊട്ടിച്ചെടുത്തു
മഴമേഘങ്ങള്‍ ഓടിയടുത്തു
വര്‍ണ്ണമയൂരം പീലി വിടര്‍ത്തി
വേഴാമ്പല്‍ തന്നുടെ കൊക്കുകള്‍ നീട്ടി
ആകാംക്ഷയോടെ കാത്തിരുന്നു
ആകാശത്തില്‍ മിന്നല്‍പിണരുകള്‍
ഒന്നോന്നായ് ഭൂവില്‍ പതിച്ചു
ഇടി മുഴക്കത്തിന്‍ കോലാഹലത്തില്‍
കൂട്ടികള്‍ അവരുടെ ചെവിയടച്ചു
പക്ഷികള്‍ തന്നുടെ പാട്ടു നിറുത്തി
കൂടുകളില്‍ ഓടിയൊളിച്ചു
മാരിതന്‍ തഴുകലില്‍ ഭൂമി ചിരിച്ചു
വിത്തുകള്‍ ഒന്നൊന്നായ് പൊട്ടിമുളച്ചു
ഇടിമിന്നലുകള്‍ പോയ്‌മറഞ്ഞു
ഇന്ദ്രധനുസ്സ് പുഞ്ചിരിച്ചു
കുട്ടികള്‍ കടലാസ് തോണിയിറക്കി
സന്തോഷമോടെ പൊട്ടിച്ചിരിച്ചു..
പാട്ടിന്‍റെ താളത്തിലാടി...
കോകില ആ ഗാനം ചൂളമടിച്ചു
ഓലേഞ്ഞാലി ഓലതുമ്പേല്‍ ഉഞ്ഞാലാടി
മഞ്ഞക്കിളികള്‍ പറന്നു രസിച്ചു
കുഞ്ഞുകിളികള്‍ കണ്ടു കൊതിച്ചു
അണ്ണാരക്കണ്ണന്‍ ഓടി കളിച്ചു
മാമ്പഴമോന്ന് പൊട്ടിച്ചെടുത്തു
മഴമേഘങ്ങള്‍ ഓടിയടുത്തു
വര്‍ണ്ണമയൂരം പീലി വിടര്‍ത്തി
വേഴാമ്പല്‍ തന്നുടെ കൊക്കുകള്‍ നീട്ടി
ആകാംക്ഷയോടെ കാത്തിരുന്നു
ആകാശത്തില്‍ മിന്നല്‍പിണരുകള്‍
ഒന്നോന്നായ് ഭൂവില്‍ പതിച്ചു
ഇടി മുഴക്കത്തിന്‍ കോലാഹലത്തില്‍
കൂട്ടികള്‍ അവരുടെ ചെവിയടച്ചു
പക്ഷികള്‍ തന്നുടെ പാട്ടു നിറുത്തി
കൂടുകളില്‍ ഓടിയൊളിച്ചു
മാരിതന്‍ തഴുകലില്‍ ഭൂമി ചിരിച്ചു
വിത്തുകള്‍ ഒന്നൊന്നായ് പൊട്ടിമുളച്ചു
ഇടിമിന്നലുകള്‍ പോയ്‌മറഞ്ഞു
ഇന്ദ്രധനുസ്സ് പുഞ്ചിരിച്ചു
കുട്ടികള്‍ കടലാസ് തോണിയിറക്കി
സന്തോഷമോടെ പൊട്ടിച്ചിരിച്ചു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ