ഇന്നലെ ഞാന്‍ കണ്ടൊരു സ്വപ്നമായിരുന്നു നീ
ഇന്നു ഞാനറിയുന്നു നീയെന്ന സത്യത്തെ.
നിന്നരികില്‍ ഒന്നിരിക്കാന്‍ എന്‍മനം കൊതിച്ചനേരം
നിന്നുടെ പുഞ്ചിരിയില്‍ ഞാനറിഞ്ഞു നിന്നിഷ്ടം
എന്‍മനസില്‍ മുന്നില്‍ നീയിന്നു നര്‍ത്തനമാടി
നിന്‍ ചിലങ്കതന്നോലിയില്‍ ഞാന്‍ അലിയാന്‍ കൊതിച്ചു
ഈ ഗ്രീഷ്മകാലസന്ധ്യയില്‍ നീവന്നു നിന്നനേരം
നിന്‍ ഊഷ്മളത തൊട്ടറിയാന്‍ എന്‍ ഹൃദയം തുടിച്ചു
നീ നടന്ന വഴിയെ ഞാന്‍ നടന്നു മെല്ലെ
നിന്‍ കാലടികളില്‍ എന്‍ പാദങ്ങള്‍ വച്ച്
ആ നിമിഷനേരം നിന്നുടെസ്പര്‍ശനം
ഞാനറിഞ്ഞുയെന്റെ ഉള്ളിന്റെയുള്ളില്‍
നീയെന്ന സത്യത്തെ എന്‍റെ സ്വന്തമാക്കാന്‍
എന്‍ ഹൃദയമെന്നോട് മെല്ലെമെല്ലെ മന്ത്രിച്ചു
വേണ്ടവേണ്ട എന്ന് എന്‍ മനസാക്ഷി ചൊല്ലി
എന്തിനായ് വെറുതെ വേദനിക്കാനായ്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ