എന്തിനെന്നറിയാതെ എന്‍ ആത്മം പിടഞ്ഞു
മനസ്സില്‍ നൊമ്പരം അലകളായ് ഉയര്‍ന്നു
ആള്‍ക്കുട്ടത്തില്‍ തനിച്ചായ നിമിഷങ്ങളില്‍ ...
ആശ്വാസ വാക്കുകള്‍ക്കായി തിരഞ്ഞെന്‍ കണ്ണുകള്‍
നിശബ്ദത എന്നെ നോക്കി കളിയാക്കി ചിരിച്ചു
ആരും കാണാതെ തുടച്ചു ഞാന്‍ കണ്ണുനീര്‍
ഏകാന്തതയില്‍ എന്‍ മനം തേങ്ങി
മോഹഭംഗങ്ങള്‍ എന്‍ സ്വപ്നങ്ങള്‍ തകര്‍ത്തു
ദുഃഖങ്ങള്‍ എന്‍ ഹൃദയം നുറുക്കിയ സമയം
അന്വേഷിച്ചു ഞാന്‍ നിന്നെ ഓരോ ദിക്കിലും
കണ്ടില്ല ഞാനെന്‍ സ്നേഹിതനെ...
കേട്ടില്ല അവനുടെ സാന്ത്വനവാക്കുകള്‍
തെറ്റിധരിക്കില്ലെന്ന മോഹമോടെ
വിളിച്ചു ഞാന്‍ നിന്നെ സ്നേഹമോടെ
വരില്ലയോ നീയോന്നീവഴിയെ...
ഒരിക്കല്‍ കാണാമെന്ന പ്രതീക്ഷയോടെ
കാത്തുനിന്നു ഞാനിന്നീ വിജനമാം പാതയില്‍
ഒരു നോക്ക് കാണാന്‍ ....ഒരു വാക്കു ചൊല്ലാന്‍ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ