ഒരു സ്വപ്നലോകംമെന്നെ കൈമാടി വിളിച്ചനേരം
എല്ലാം മറന്ന് ഞാന്‍ അതിന്‍ പുറകെയോടി
വേണ്ട വേണ്ട എന്നെന്‍റെ അകതാര്‍ മൊഴിഞ്ഞു
കേട്ടില്ല ഞാനത് ഓടി ഞാന്‍ വേഗത്തില്‍.....
പാതിവഴി കഴിഞ്ഞപ്പോള്‍ ഞാനങ്ങുണര്‍ന്നപ്പോള്‍
കണ്ടു ഞാനന്നെ ഒരു വിജനമാം പാതയില്‍
സ്വപ്നലോകം കൈവിട്ട് നോക്കി ഞാന്‍ നാലു ദിക്കും
ഏതു വഴി പോകണം എന്ന് ഞാനറിഞ്ഞില്ല.....
എങ്ങോട്ട് തിരിയണം എന്‍ വീട്ടിലെത്താന്‍
ചോദിച്ചു ഞാനെന്‍ മനസാം വഴികാട്ടിയോട്
സ്വപ്നലോകമാണിത് എന്ന് ഞാന്‍ ചൊല്ലിയത്
എന്തുകൊണ്ട് കേട്ടില്ല മനസാക്ഷി ചോദിച്ചു......
കണ്ടില്ല ഞാനെന്‍ സോദരരേയെങ്ങും
കേട്ടില്ല ഞാനെന്‍ കൂട്ടുകാര്‍ താമശകള്‍
അലഞ്ഞു ഞാനാ പാതയിലൂടെ അങ്ങോട്ടുമിങ്ങോട്ടും
നൂല്‍ പൊട്ടിയ പട്ടം കാറ്റില്‍ പെട്ടതുപോലെ.....
എന്‍ പ്രതീക്ഷകളെല്ലാം തകര്ന്നടിഞ്ഞനേരം
വിളിച്ചു ഞാനെന്‍റെ സൃഷ്ടികര്‍ത്താവിനെ
കണ്ടു ഞാനാനേരം ഒരു ചെറിയ വെട്ടം
അങ്ങങ്ങു ദൂരെ ഒരു മലമുകളിലായ്.....
ഇടറുന്ന കാലടിയോടെ നടന്നു ഞാന്‍ വേച്ചുവേച്ച്
ഇടുങ്ങിയ പാതയിലൂടെ വെളിച്ചത്തെ ലക്ഷ്യമാക്കി
മുള്ളുകളെന്‍ ശരിരത്തില്‍ പോറലെല്പ്പിച്ച സമയം
കൂര്‍ത്തകല്ലുകള്‍ എന്പാദ രക്തം കുടിച്ചു.......
തളര്‍ന്നു ഞാന്‍ വീണു ആ പാതയിലങ്ങ്
കിടന്നു ഞാനെന്‍ ഭൂമിദേവിതന്‍ മടിയില്‍
കണ്ടു ഞാന്‍ ആകാശത്ത് മിന്നും താരകങ്ങള്‍
കേട്ടു ഞാന്‍ ദൂരെ ചീവിടുകള്‍തന്‍ ശബ്ദം.....
തിരിച്ചു ഞാനെന്‍ കണ്ണുകള്‍ കുന്നില്‍മുകളിലേക്ക്
കണ്ടു ഞാന്‍ ദൂരെ ആ കൊച്ചു പ്രകാശം
ഒരു ജീവശവം പോലെ കിടന്നു ഞാനവിടെ
അടച്ചു ഞാനെന്‍ കണ്ണുകള്‍ നിര്‍വികാരതയോടെ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ