നിന്‍ കാലടിയൊച്ചക്കായ് കാതോര്‍ത്തിരുന്നു ഞാന്‍
നിന്‍ മുഖം കാണാനായി വെമ്പലോടെ
ഏതോ മണലാരണ്യത്തില്‍ നീ എനിക്കായ്
നിന്റെ ജീവിതം ഹോമിച്ചുവല്ലോ
ഒരു നല്ല നാളയെ കേട്ടിപ്പെടുത്തുവാന്‍
ഇന്നിന്‍ സുഖങ്ങള്‍ നാം പരിത്വജിച്ചു
നമ്മുടെ ഓമന മക്കള്‍ക്കൊരുനല്ല നാളെക്കായി
നമ്മുടെ ജീവതം മാറ്റിവച്ചു.
വര്‍ഷത്തില്‍ ഒരുമാസം ഒന്നിച്ചു ജീവിച്ച്
നമ്മുടെ ആഗ്രഹം സാക്ഷാത്ക്കരിച്ചു നാം
പറന്നകന്നൊരു ഇന്നലകളെയോര്‍ത്ത്
ഇന്നെന്‍ മനം പരിതപിക്കുന്നു
നമ്മുടെ മക്കള്‍ വളര്‍ന്നു വലുതായി
ഇന്നവര്‍ക്ക് നമ്മള്‍ അന്യരായി
എന്തിനായിരുന്നു ഈ ത്യാഗം
എന്തിനായിരുന്നു ഈ ഓട്ടം.
ജീവിത കര്‍ത്തവ്യം ചെയ്തെന്ന് ആശിക്കാം
ആ ആശയില്‍ ആശ്വാസം കണ്ടെത്തിടാം
ഇനിയുള്ള ജീവിതം ഒന്നിച്ചു പങ്കിടാം
ഇനിയൊരു വേര്‍പാട് വേണ്ടേ വേണ്ട.
നിന്‍ മുഖം കാണാനായി വെമ്പലോടെ
ഏതോ മണലാരണ്യത്തില്‍ നീ എനിക്കായ്
നിന്റെ ജീവിതം ഹോമിച്ചുവല്ലോ
ഒരു നല്ല നാളയെ കേട്ടിപ്പെടുത്തുവാന്‍
ഇന്നിന്‍ സുഖങ്ങള്‍ നാം പരിത്വജിച്ചു
നമ്മുടെ ഓമന മക്കള്‍ക്കൊരുനല്ല നാളെക്കായി
നമ്മുടെ ജീവതം മാറ്റിവച്ചു.
വര്‍ഷത്തില്‍ ഒരുമാസം ഒന്നിച്ചു ജീവിച്ച്
നമ്മുടെ ആഗ്രഹം സാക്ഷാത്ക്കരിച്ചു നാം
പറന്നകന്നൊരു ഇന്നലകളെയോര്‍ത്ത്
ഇന്നെന്‍ മനം പരിതപിക്കുന്നു
നമ്മുടെ മക്കള്‍ വളര്‍ന്നു വലുതായി
ഇന്നവര്‍ക്ക് നമ്മള്‍ അന്യരായി
എന്തിനായിരുന്നു ഈ ത്യാഗം
എന്തിനായിരുന്നു ഈ ഓട്ടം.
ജീവിത കര്‍ത്തവ്യം ചെയ്തെന്ന് ആശിക്കാം
ആ ആശയില്‍ ആശ്വാസം കണ്ടെത്തിടാം
ഇനിയുള്ള ജീവിതം ഒന്നിച്ചു പങ്കിടാം
ഇനിയൊരു വേര്‍പാട് വേണ്ടേ വേണ്ട.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ