ഒരു ദേശാടന പക്ഷിയെപ്പോലെ ഞാനും
ഒരു നാള് നാടുകള്‍ കാണാന്‍ ഇറങ്ങിത്തിരിച്ചു....
എന്‍ ലക്ഷ്യം മറന്നു ഞാനെന്റെ സ്വപ്നം മറന്നു
ഒരു നാലുകെട്ടിനുള്ളില്‍ തളച്ചു ഞാന്‍ എന്നെ.
ഒരു മണിനാദത്തിന് സ്വരത്തില്‍ എഴുന്നേറ്റു
എന്‍ ദൈനംദിന കൃത്യങ്ങള്‍ കഴിച്ചു പോന്നു
മതപഠനം, പ്രാര്‍ത്ഥന, ധ്യാനം
എന്നിവയിലെന് ജീവിതാഭിലാഷങ്ങള്‍ ചുരുങ്ങി ...
പുസ്തകങ്ങള്‍ ആയിരുന്നു എന്റെ ലോകം
ഒരു പുസ്തക പുഴുവായി മാറി ഞാനും...
ദിനരാത്രങ്ങള്‍ മാറി മാറി കടന്നു പോയി
ഋതുഭേദങ്ങള്‍ പലതും അകന്നു പോയി....
ഒരു ദിനം സ്വപ്നത്തില്‍ നിന്നെന്നപോല്‍ ഞാനുണര്‍ന്നു
എന്മനം കൊഴിഞ്ഞ വസന്തത്തിലേക്കുറ്റ്നോക്കി...
ഇതല്ല ഞാന്‍ കണ്ടസ്വപ്നം എന്നെന് മനം തേങ്ങി
സമയമായി ദേശാടനത്തിനെന്നുചൊല്ലി.
ഒരു ചിറകറ്റ പക്ഷിയെപോലെ ഞാനീ
പുതുലോകം കണ്ടു പകച്ചു നിന്നു.....
എന്‍ അമ്മതന്‍ അരികില്‍ ഞാന്‍ ഓടിയണഞ്ഞു
ആ സ്നേഹതലോടലില്‍ എന്‍ സ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തി...
വീണ്ടുമൊരു ദേശാടനത്തിനിറങ്ങി ഞാനും
എന്‍ തളിര്കൂട്ടം കണ്ടു എല്ലാം മറന്നു
ഇനി എത്രനാള്‍ എന്നറിയില്ലെങ്കിലും
ഈ തളിര്തണലില് ഒന്ന് വിശ്രമിച്ചോട്ടേ ഞാന്‍ .......

വളരെ മനോഹരമായ രചന ......
മറുപടിഇല്ലാതാക്കൂഅര്ത്ഥവത്തായ വാക്കുകള്‍ ....