ഒരു കൊച്ചു മന്ത്രധ്വനി പോലെ നിന്‍ സ്വരം
എന്‍ അകതാരില്‍ വന്നു പതിച്ചു
അറിയാതെയെന്‍മനം രോമാഞ്ചമണിഞ്ഞു
എന്‍ കണ്ണുകള്‍ നിനക്കായ് തേടി...
മഞ്ഞുകണങ്ങള്‍ നിശബ്ദമായ് പോഴിയുന്നപോലെ
നിന്‍ ചിരിയെന്‍ കാതില്‍ പതിഞ്ഞു
കണ്ണുകള്‍ ചിമ്മിയെന്‍ ഹൃദയം തുറന്നു ഞാന്‍
നിന്‍ ചിരിതല്‍ മണിയൊച്ച കേട്ടു.
സ്നേഹത്തിന്‍ പേരു പറഞ്ഞു നീയെന്നെ
നിന്നെ അറിയാനായ് ക്ഷണിച്ചു.
ഓടിയടുത്തു ഞാന്‍ നിന്‍ മുന്നിലേക്ക്
ആ നിമിഷം ഞാനെന്നെ മറന്നു...
ഓര്‍മ്മകള്‍ മാത്രം എനിക്കായ് നല്‍കി
നീ എവിടെയോ പോയ് മറഞ്ഞു
ഇന്നെന്‍റെ ഉള്ളിന്റെയുള്ളില്‍
ഒരു മൌന നൊമ്പരമായി നീ മാറി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ