സൂര്യ കിരണങ്ങള്‍ തഴുകും വൃക്ഷലതാതികളില്‍ നിന്നും
ഇറ്റിറ്റു വീഴും ജലകണങ്ങള്‍ വെള്ളിമുത്തുകള്‍പോല്‍ തിളങ്ങി
രാത്രിമഴയില്‍ ഈറനണിഞ്ഞു നില്ക്കുന്നീ ഭൂമിദേവിതന്‍ മടിയില്‍
വെള്ളികസവുനാട പോല്‍ ഒഴുകും കൊച്ചരുവി.
അരുവിയില്‍ നിന്നുംവെള്ളംകുടിക്കും പശുക്കളും,
തന്‍ തായയുടെ പാല്‍ കുടിച്ച്തുള്ളിച്ചാടും പശുകുട്ടികളും
അവയ്ക്ക് പുറകെ ഓടും ബാലന്മാരും .
അവരുടെ ആര്‍പ്പുവിളികളാല്‍ മുഖരിതമാമൊരു അന്തരീക്ഷം.
അമ്പലത്തില്‍ നിന്നുള്ള ശംഖു നാദവും മന്ത്രധ്വനികളും
പള്ളിയില്‍ നിന്നുമുള്ള പള്ളിമണികള്‍തന്‍ സ്വരവും
മസ്ജിദില്‍ നിന്നും ബാംങ്ക് വിളിതന്‍ ശബ്ദവും
ഒന്നിച്ചുണര്‍ത്തുന്നീ കൊച്ചുഗ്രമാത്തിനെ ഈ സുപ്രഭാതത്തില്‍.
പച്ച പരവതാനി വിരിച്ചപോലുള്ള വയലേലകളും
കനികള്‍ നിറഞ്ഞു നില്‍ക്കും പ്ലാവും, മാവും തെങ്ങിന്‍തോപ്പുകളും
ഉയര്‍ന്നു നില്‍ക്കും മലമുകളതില്‍ വളര്‍ന്നുനില്‍ക്കും റബ്ബറും
എല്ലാംകൊണ്ടും പ്രകൃതിരമണീയമാം പ്രദേശം.
വിവിധ നിറങ്ങളിലുള്ള പുക്കള്‍ നിറഞ്ഞ പൂന്തോട്ടങ്ങളും
അവിടെ പാറിനടന്ന് തേന്‍കുടിക്കും പൂമ്പാറ്റകളും
പല വര്‍ണ്ണ കിളികള്‍ പറന്നു രസിക്കും തോപ്പുകളും
എല്ലാമുള്ള ശാന്തിതന്‍ പ്രതീകമാമെന്‍ സുന്ദരഗ്രാമം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ